gnn24x7

കോറോണ വൈറസ്കേ; രളത്തിൽ സമൂഹ വ്യാപനമില്ല; ആശങ്ക വേണ്ടെന്ന് മന്ത്രി കെ കെ ശൈലജ

0
214
gnn24x7

തിരുവനന്തപുരം: വുഹാനിലെ കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ മൂന്നാം ഘട്ട വ്യാപനമായ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.  

നിലവിലെ രോഗികളുടെ അസുഖത്തെ കുറിച്ച് നല്ല ധാരണയുണ്ടെന്നും റാന്‍ഡം ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതില്‍നിന്ന് സമൂഹവ്യാപനത്തിന്റെ സൂചനകള്‍ ലഭിച്ചിട്ടില്ലയെന്നും എന്നാല്‍ ഒരിക്കലും സമൂഹവ്യാപനം സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കില്ലയെന്നും  മന്ത്രി പറഞ്ഞു. 

സിംഗപ്പൂരിലൊക്കെ lock down നീക്കിയ ശേഷം രോഗബാധ തിരിച്ചുവരുകയും തുടർന്ന് സമൂഹവ്യാപനത്തിലേക്ക് പോകുകയും ചെയ്തുവെന്നും അതുകൊണ്ടുതന്നെ നാം ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്നും മന്ത്രി അറിയിച്ചു.   

കൂടാതെ കോട്ടയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചതില്‍ ആശങ്ക വേണ്ടെന്ന് പറഞ്ഞ  മന്ത്രി എല്ലാ മുന്‍കരുതലും സ്വീകരിച്ചാണ് അവര്‍ രോഗികളോട് ഇടപെട്ടതെന്നും ഉത്കണ്ഠയുടെ സാഹചര്യമില്ലെന്നും പറഞ്ഞു.  മാത്രമല്ല മറ്റു രാജ്യങ്ങളെപ്പോലെ രോഗം വന്ന ആരോഗ്യ പ്രവര്‍ത്തകരെ കേരളം കയ്യൊഴിയില്ലയെന്നും കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മുന്‍ഗണനാ ക്രമത്തിലായിരിക്കും പ്രവാസികളെ തിരികെയെത്തിക്കുകയെന്നും വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, ചികിത്സാര്‍ഥം ഇവിടേയ്ക്ക് വരുന്നവര്‍ ഇങ്ങനെയുള്ള ആളുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. 

രോഗം സ്ഥിരീകരിച്ചവരെ കൊണ്ടുവരില്ലയെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു.  കൂടാതെ ഗള്‍ഫില്‍നിന്നെത്തുന്നവര്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here