gnn24x7

കുറിച്ചിത്താനത്തെ തടി മോഷണം; പ്രതി അറക്കൽ ഉണ്ണിക്കെതിരെ പരാതിയുമായി കൂടുതൽ പേർ

0
318
gnn24x7

മരങ്ങാട്ടുപ്പള്ളി കുറിച്ചിത്താനത്ത് കെഎസ്ഇബിയുടെ പേരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരംമുറിച്ച് കടത്തിയ കേസിൽ കൂടുതൽ പരാതിക്കാർ രംഗത്ത്. അറക്കൽ ഉണ്ണി എന്ന പ്രതിക്കും കൂട്ടാളികൾക്കും എത്തിരെ നിരവധി പേർ മോഷണം ഉൾപ്പെടെയുള്ള നിരവധി പരാതിയുമായി പോലീസിനെ സമീപ്പിച്ചിട്ടുണ്ട്. പരേതനായ പരമു നായരുടെ മകനാണ് പ്രതിയായ അറക്കൽ ഉണ്ണി. പോലിസ് കേസ് എടുത്തതിനെ തുടർന്ന് പ്രതി രക്ഷപ്പെടുന്നതിനായി പല മാർഗങ്ങളും പ്രയോഗിച്ചു കഴിഞ്ഞു.

നാട്ടിലെ രാഷ്ട്രീയക്കാരെയും പ്രമുഖരെയും ഇയാൾ സമീപിച്ചു. ഇവർ വഴി പരാതിക്കാരെ സ്വാധീനിക്കുന്നതിനുള്ള ശ്രമം നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നവർ പ്രതിയുടെ ആവശ്യം ഒഴിവാക്കി.തനൊരു രോഗിയാണ് എന്ന അനൂകൂല്യം മുതലെടുത്താണ് അറക്കൽ ഉണ്ണി കേസുകളിൽ നിന്നും ഊരി പോരുന്നത്. മോഷണ കേസുകൾക്ക് പുറമേ മദ്യം മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ കടത്തലും വില്പനയും ഉൾപ്പെടെ നിരവധി കേസുകൾ എക്സൈസ് വകുപ്പും ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്.

പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി പിൻവപ്പിക്കുന്നതും പ്രതിയുടെ സ്ഥിരം ശൈലിയാണ്. പ്രതിക്കെതിരെ നിരവധിപേർ പരാതി നൽകിയ സാഹചര്യത്തിൽ ഇയാളെയും കൂട്ടാളികളെയും കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

gnn24x7