തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭർത്താവിന്റെ അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മുത്താന സുനിതാ ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയെയാണ് തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.
ജനുവരി 15നാണ് ശരത്തിന്റെ ഭാര്യ ആതിര (24)യെ ഭർതൃ വീട്ടിലെ കുളിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കവെയാണ് ആതിരയുടെ ഭർത്താവിന്റെ അമ്മയെയും വീടിന്റെ സമീപമുള്ള കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിലവില്‍ കല്ലമ്പലം പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.






































