തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുടെ യുവനേതാവിനെ കേരളത്തിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടികൂടി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് കൊല്ലം സ്വദേശിയായ റൗഫ് ഷെരീഫിനെ പിടികൂടിയത്. പി.എഫ്.ഐയുടെ ജനറൽ സെക്രട്ടറിയാണ് ഇയാൾ.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയും ഹത്രാസ് കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസുംതിരയുന്നതിനിടയിലാണ് റൗഫ് വിമാനത്താവളത്തിൽ നിന്നും പിടിയിലായത്. 2020 ൽ ഒമാനിൽ നിന്നും ഖത്തറിൽ നിന്നും പിഎഫ്‌ഐ നേതാവ് റൗഫ് ഷെരീഫിന് രണ്ട് കോടി രൂപ അനധികൃതമായി ബാങ്ക് അക്കൗണ്ടിൽ നിന്ന് ലഭിച്ചുവെന്ന് ഇഡി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകൻ നേരത്തെ എൻഫോഴ്സമെന്റ് നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ചൂണ്ടിക്കാട്ടി റൗഫ് അതിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ഈ ഫണ്ടുകൾ അട്ടിമറി പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതാണെന്നാണ് അധികൃതർ സംശയിക്കുന്നത്.
തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് പോപ്പുലർ ഫ്രണ്ടിന് വിദേശ സഹായം ലഭിച്ചതെന്ന് ഇ ഡി സംശയിക്കുന്നുണ്ട്.






































