gnn24x7

കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു

0
262
gnn24x7

തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ടയില്‍ 13 പേര്‍ക്കെതിരെയും കൊല്ലത്ത് രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

തിരുവവന്തപുരം അട്ടക്കുളങ്ങരയില്‍ നിയന്ത്രണം മറികടന്ന് പ്രാര്‍ത്ഥന സംഘടിപ്പിച്ച ജുമാ മസ്ജിദ് ഭാരവാഹികള്‍ക്കെതിരെയും പൊലീസ് കേസടുത്തു.

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിതീവ്ര ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്നും നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു

ജനതാ കര്‍ഫ്യുവിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം വിളിക്കാതിരുന്നതിനാല്‍ ആരോഗ്യ മന്ത്രി നല്‍കിയ പ്രത്യേക വാര്‍ത്താ കുറിപ്പിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. രണ്ടുപേര്‍ക്കാണ് കോഴിക്കോട് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നാലുപേര്‍ക്കും എറണാകുളം ജില്ലയിലും മലപ്പുറം ജില്ലയില്‍ രണ്ടുപേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 54ല്‍ നിന്നും 67ആയി ഉയര്‍ന്നു. കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here