gnn24x7

വേൾഡ് മലയാളി കൗൺസിലിന്റെ ‘വൺ ഫെസ്റ്റ്’ വെർച്ച്യുൽ കലാമാമാങ്കത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

0
208
gnn24x7

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് ഫോറം നടത്തുന്ന ‘വൺ ഫെസ്റ്റ് ‘കലാ മാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വിർച്വൽ ആയി നടത്തപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ കലാ മാമാങ്കത്തിൽ നാലു വയസിനു മുകളിലുള്ള ഏതു കലാകാരനും കലാകാരിക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 

നൂറോളം മത്സരങ്ങൾ ആറ് വിഭാഗങ്ങളിലായി പ്രായം അനുസരിച്ചു അഞ്ചു വ്യത്യസ്ത  ഗ്രൂപ്പുകളായാണ് നടത്തപ്പെടുന്നത്. രെജിസ്ട്രെഷൻ ഒക്ടോബര് 5 -നു അവസാനിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ വീഡിയോ അപ്‌ലോഡ് ചെയ്യേണ്ട അവസാന തിയതി 5 ഒക്ടോബർ 2020 ആണ്. http://www.wmconefest.com എന്ന വെബ് സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

വൺ ഫെസ്റ്റ് ലോകത്തിലെ ആദ്യത്തെയും ഏറ്റവു വലുതുമായ ഒരു ഫാമിലി കോംപെറ്റീഷൻ ആണെന്നും
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആയിരത്തിലധികം ആളുകൾ പങ്കാളികൾ ആകുമെന്ന് വേൾഡ് മലയാളി കൗൺസിൽ യൂത്ത് പ്രെസിഡന്റ്റ് ശ്രീ. രാജേഷ് ജോണി പറഞ്ഞു. ലോകത്തുള്ള എല്ലാ മലയാളികളെയും ഒരു കുടക്കീഴിൽ കൊണ്ട് വരാൻ  വൺ ഫെസ്റ്റ് എന്ന കലാമാമാങ്കത്തിനു സാധിച്ചതിൽ അഭിമാനിക്കുന്നു എന്ന് ശ്രീ. രാജേഷ് ജോണി കൂട്ടിച്ചേർത്തു.

വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു തുടക്കത്തിൽ ഈ കലാ മാമാങ്കം സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. പക്ഷെ ഇപ്പോൾ എല്ലാ ലോക മലയാളികൾക്കുമായി മത്സരത്തിൽ പങ്കെടുക്കുവാനുള്ള അവസരം തുറന്നു കൊടുത്തിരിക്കുകയാണ്. WMC യ്ക്ക് പുറത്തുള്ള പല സംഘടനകളും മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം പ്രകടിപ്പിച്ചതുകൊണ്ടാണ് വൺ ഫെസ്റ്റ് എല്ലാവർക്കും വേണ്ടി തുറന്നു കൊടുത്തത് എന്ന് തിരുവന്തപുരം ഗ്ലോബൽ ഹെഡ് ഓഫീസിൽ നിന്നും വേൾഡ് മലയാളി കൌൺസിൽ പ്രസിഡന്റ്  ശ്രീ. ജോണി കുരുവിള പറഞ്ഞു.

ഒരു പവന്റെ ഗോൾഡ് കോയിനും ഒരു ലക്ഷം രൂപ (INR) വരുന്ന കേരള ട്രാവൽ പാക്കേജും അടക്കം ആകർഷകമായ പല സമ്മാനങ്ങളും വേൾഡ് മലയാളി കൗൺസിൽ വൺ ഫെസ്റ്റ് കോമ്പറ്റിഷൻ വിജയികൾക്ക് നൽകുന്നുണ്ട് എന്ന് ചെയർമാൻ  ശ്രീ. എ.വി. അനൂപ് അറിയിച്ചു. പദ്മശ്രീ എസ് പി ബാലസുബ്രഹ്മണ്യത്തിനെ ആദരസൂചകമായി മ്യൂസിക് ക്യാറ്റഗറിക്കായി സ്പെഷ്യൽ ഗോൾഡ് കോയിൻ ഏർപ്പെടുത്തി എന്നും ശ്രി അനൂപ് പറഞ്ഞു.

വൺ ഫെസ്റ്റിലെ ഏറ്റവും ജനപ്രിയ കലാകാരന് ഒരു പവൻ ഗോൾഡ് ഗ്ലോബൽ ഇന്ത്യ ന്യൂസ് നൽകുമെന്ന് മാനേജിങ് എഡിറ്റർ ജെയിംസ്‌ കൂടല്‍ പറഞ്ഞു.

വൺ ഫെസ്റ്റ് മത്സരങ്ങളുടെ ലൈവ് ടെലികാസ്റ് ജീവൻ ടി വിയിൽ സംപ്രേഷണം ചെയ്യും എന്ന് WMC Patron  ശ്രീ. ബേബി മാത്യു സോമതീരം അറിയിച്ചു. ഫയർ ഈസ്റ് റീജിയൻ, ഏഷ്യ റീജിയൻ, അമേരിക്ക റീജിയൻ, യൂറോപ്പ് റീജിയൻ, മിഡിൽ ഈസ്റ്റ് റീജിയൻ, ആഫ്രിക്ക റീജിയൻ എന്നിങ്ങനെ ആറ്  റീജിയനുകളിലായി സംഘാടകർ 24 മണിക്കൂറും അണിയറയിൽ പ്രവർത്തിക്കുകയാണ്. കേരള പിറവി ദിവസം നടത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ  വിജയികളെ പ്രഖാപിക്കുന്നതായിരിക്കും.

വൺ ഫെസ്റ്റിന്റെ  സുഗമമായ നടത്തിപ്പിനും വേണ്ട എല്ലാ വിധ ആശംസകളും പ്രോത്സാഹനങ്ങളും നൽകുന്നതായി വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here