കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്. എത്ര ദിവസത്തേക്കാണ് കസ്റ്റഡിയെന്ന് കോടതി ബുധനാഴ്ച വ്യക്തമാക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും താഹയുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. യു.എ.പി.എ ചുമത്തുന്നതിനുള്ള നിബന്ധനകള്‍ പാലിച്ചല്ല അലനും താഹയ്ക്കുമെതിരായ നടപടികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അലനും താഹയും മാവോയിസ്റ്റുകളാണെന്നതില്‍ മുഖ്യമന്ത്രി തെളിവുകള്‍ നല്‍കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കേസില്‍ ഇടപെടാന്‍ യു.ഡി.എഫ്.
വിഷയത്തില്‍ മുന്നണി തലത്തില്‍നിന്ന് ഇടപെടലുണ്ടാവുമെന്ന് മുസലീം ലീഗ് നേതാവ് എം.കെ മുനീര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേസില്‍ അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്താന്‍ കാരണമെന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എം.കെ മുനീര്‍ പറഞ്ഞിരുന്നു.