gnn24x7

യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍

0
389
gnn24x7

കോഴിക്കോട്: വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോര്‍ട്ടുടമ റിയാസും മാനേജറായ സുനീറും അറസ്റ്റില്‍. പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനും കൂടാതെ സുരക്ഷാ സംവിധാനങ്ങളില്ലാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജനുവരി 23 നാണ് മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോർട്ടിൽ ടെന്റിൽ താമസിക്കുകയായിരുന്ന കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. . ഉടനെ വിംസ് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് റിസോർട്ട് അടച്ചു പൂട്ടുകയായിരുന്നു.

gnn24x7