gnn24x7

ഫെബ്രുവരി ആദ്യ ആഴ്ച മുതൽ കോവിഡ് പ്രവർത്തകർക്ക് വാക്സിനേഷൻ ലഭ്യമാകും

0
231
gnn24x7

ന്യൂഡൽഹി: ഇന്ത്യയിൽ ഒന്നാം ഘട്ട വാക്സിനേഷൻ വിതരണം തുടർന്നുകൊണ്ടിരിക്കേ ഉടനെ തന്നെ രണ്ടാംഘട്ട കോവിഡ വാക്സിനേഷൻ വിതരണത്തിനു സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. കോവിഡ് പ്രവർത്തനത്തിൽ മുൻനിരയിൽ നിൽക്കുന്ന പ്രവർത്തകർക്ക് ആയിരിക്കും ആദ്യ രണ്ടാംഘട്ടത്തിൽ വിതരണം ഉടൻ ആരംഭിക്കുന്നത്. ഫെബ്രുവരി ആദ്യവാരം മുതൽ വാക്സിനേഷൻ വിതരണം ചെയ്തു തുടങ്ങും.

അതേസമയം ഇപ്പോൾ നൽകിവരുന്ന ആരോഗ്യപ്രവർത്തകരുടെ വാക്സിനേഷനുകളും തുടർന്നുകൊണ്ടിരിക്കും എന്നാണ് ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. വാക്സിനേഷൻ ലഭിക്കേണ്ട കൊവിഡ് മുൻനിര പ്രവർത്തകരുടെ ലിസ്റ്റുകൾ ആപ്പ് മുഖാന്തരം ശേഖരിച്ചുവരികയാണ് ഏറെ താമസിയാതെ അവർക്ക് എസ്എംഎസ് മുഖാന്തരം വാക്സിനേഷൻ സ്വീകരിക്കേണ്ട സ്ഥലവും സമയവും ലഭ്യമാകും.

നിലവിൽ 61 ലക്ഷത്തോളം ആരോഗ്യപ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. മൂന്നാംഘട്ട തോടുകൂടി മാത്രമേ പൊതുജനങ്ങളിലേക്ക് വാക്സിനേഷനുകൾ എത്തും എന്നാണ് ആണ് ലഭ്യമായ സൂചനകൾ .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here