gnn24x7

ഡാനിയല്‍ പേള്‍ വധത്തില്‍ ഒമര്‍ ഷെയ്ഖിനെ മോചിപ്പിക്കാന്‍ പാക് സുപ്രീംകോടതിയുടെ ഉത്തരവ്

0
291
gnn24x7

ഇസ്ലാമാബാദ്: യു.എസ്. പത്രപ്രവര്‍ത്തകനായിരുന്ന ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടുപോയി ഭീകരര്‍ തലയറുത്തു കൊന്ന കേസ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചതായിരുന്നു. ഈ കേസിലെ പ്രധാന പ്രതിയായ അല്‍ഖൊയ്ദ ഭീകരനായ അഹമ്മദ് ഓമര്‍ ഷെയ്ഖിനെ മോചിപ്പിക്കാന്‍ പാകിസ്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇത് ആഗോള തലത്തില്‍ തത്തെ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

അതേസമയം ഒമറിന്റെ കൂട്ടാളികളായ ഫവദ് നസീം, ഷെയ്ഖ് ആദില്‍, സല്‍മാന്‍ സാക്വിബ് എന്നിവരെ ആദ്യം വധ ശിക്ഷയ്ക്കായിരുന്നു വിധിച്ചിരുന്നത് എന്നാല്‍ പിന്നിട് അത് കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. ഇവരെ വിട്ടയക്കാനുള്ള പദ്ധതികളും നടന്നിരുന്നുവെങ്കിലും ക്രമസമാധാനം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ അത് വേണ്ടെന്നു വച്ചത്.

എന്നാല്‍ ഇന്ത്യയിലായിരുന്നു ഷെയ്ഖ് ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നത്. എന്നാല്‍ 1999 ല്‍ ഭീകരര്‍ റാഞ്ചിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പരകമായി ഇന്ത്യ മോചിപ്പിക്കുകയായിരുന്നു. പാകിസ്താന്‍ കോടതിയുടെ ഈ വിധിയെ ഡാനിയല്‍ പേളിന്റെ മാതാപിതാക്കള്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here