കൊച്ചി: കേരള കോൺഗ്രസ് നേതാവും മുൻ എം പിയുമായ സ്കറിയ തോമസ് അന്തരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ ആയിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്തരിച്ചത്. അദ്ദേഹത്തിന് ഫംഗൽ ന്യൂമോണിയയും ബാധിച്ചിരുന്നു.
1977, 1980 എന്നീ വർഷങ്ങളിൽ രണ്ടു തവണയാണ് സ്കറിയ തോമസ് ലോക്സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ചത്. പി സി തോമസ്, കെ എം മാണി, പി ജെ ജോസഫ്, എന്നിവർക്കൊപ്പം കേരള കോൺഗ്രസിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. കോതമംഗലം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്കും അദ്ദേഹം മത്സരിച്ചിട്ടുണ്ട്.