gnn24x7

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ടാമത്തെയാളും ആശുപത്രി വിടുന്നു

0
222
gnn24x7

തിരുവനന്തപുരം: ചൈനയില്‍ കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍ കേരളം കൊറോണയില്‍ നിന്നും കരകേറുന്നുവെന്ന വാര്‍ത്ത ആശ്വാസമുളവാക്കുന്നു. 

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ടാമത്തെയാളും ആശുപത്രി വിടുന്നു.  കാസര്‍ഗോഡ്‌ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെയാണ് തുടര്‍ച്ചയായുള്ള രണ്ട് പരിശോധന ഫലങ്ങളും നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മാറ്റുന്നത്. 

വീട്ടിലേയ്ക്ക് മാറ്റുന്നുവെങ്കിലും നിരീക്ഷണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു ഈ വിദ്യാര്‍ത്ഥി.

വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഈ കുട്ടി നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 

ഇനി ഈ വൈറസ് ബാധയേറ്റ്  തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് ഡിസ്ചാര്‍ജ് ചെയ്യാനുള്ളതെന്നും അധികൃതര്‍ അറിയിച്ചു.  ആലപ്പുഴയില്‍ ചികിത്സയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി  ഇതിനോടകം വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

എന്തായാലും സംസ്ഥാനത്തെ ആരോഗ്യമന്ത്രിയുടെ ശക്തമായ ഇടപെടലിലും പദ്ധതിയിലുമാണ് കൊറോണ കൂടുതല്‍ പേരില്‍ പടരാത്തതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. 

 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here