gnn24x7

സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
364
gnn24x7

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സ്വപ്ന സുരേഷിനെ പ്രവേശിപ്പിക്കുകയായിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് നിലവിൽ സ്വപ്ന റിമാൻഡിൽ കഴിയുന്നത്.

സ്വപ്‌ന സുരേഷ് വിയ്യൂര്‍ ജയിലിൽ ഉണ്ടായിരുന്നപ്പോഴും നെഞ്ച് വേദനയെ തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വപ്ന സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

gnn24x7