കൊച്ചി: കൊച്ചി വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ഡോട്ടേർസ് ഓഫ് സെന്‍റ് തോമസ് എന്ന കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയായ സി. ജസീന തോമസിനെയാണ് (45) പാറമടയിൽ ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.
മഠം അധികാരികൾ സി. ജസീന തോമസിനെ മഠത്തിൽ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ട് 4 മണിയോടെ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ തെരച്ചിലിൽ കന്യാസ്ത്രീയുടെ മൃതദേഹം മഠത്തിന് തൊട്ടടുത്തുള്ള പാറമടയിലെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. സിസ്റ്റർ ജസീന 10 വർഷമായി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി മഠം അധികൃതർ പറഞ്ഞു.
മൃതദേഹത്തിൻ്റെ കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്





































