gnn24x7

എൽപിജി സിലിണ്ടറിന് 50 രൂപ വില വർധിപ്പിച്ചു; തുടർച്ചയായ എട്ടാം ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി

0
335
gnn24x7

ന്യൂഡൽഹി: എൽപിജി സിലിണ്ടറിന് വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വർദ്ധനവുണ്ടായതോടെ 14.2 കിലോ സിലിണ്ടറിന് വില ഡൽഹിയിൽ 769 രൂപയാകുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു. ഡിസംബറിൽ 25 രൂപയുടെ വർധനവ്‌ ഉണ്ടായത് പിന്നാലെയാണ് വീണ്ടും വർധനവുണ്ടായത്. എണ്ണ കമ്പനികളാണ് എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില നിർണയിക്കുന്നത്.

അതേസമയം തുടര്‍ച്ചയായി എട്ടാം ദിവസവും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 89 രൂപ 15 പൈസയും, തിരുവനന്തപുരത്ത് 90 രൂപ 94 പൈസയുമാണ്‌. ഡീസലിന് ലിറ്ററിന് കൊച്ചിയില്‍ 83 രൂപ 74 പൈസയും തിരുവനന്തപുരത്ത് 85 രൂപ 14 പൈസയുമാണ് ഇന്നത്തെ വില.

gnn24x7