തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് എത്താന്‍ ഇനി വെറും നാലു മണിക്കൂര്‍ മതി. കേള്‍ക്കുമ്പോള്‍ ഞെട്ടുന്നുണ്ടായിരിക്കാം അല്ലെ എന്നാല്‍ സംഗതി സത്യമാണ്.അതിനായുള്ള കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ അവസാനിച്ചു.
റെയില്‍ പാതയുടെ അവസാനവട്ട സര്‍വേ വിജയകരമായാണ് പൂര്‍ത്തിയാക്കിയത്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നാണ് അതിവേഗ പാതയുടെ സര്‍വേ ആരംഭിച്ചത്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ 532 കിലോമീറ്റര്‍ സര്‍വേ നടത്തി. അതിവേഗ ട്രെയിന്‍ പാതകളില്‍ ആദ്യത്തേതാണ് യാത്രക്കായി ഒരുങ്ങുന്നത്. ഈ പാതയെ സില്‍വര്‍ ലൈന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.ലൈറ്റ് ഡിറ്റക്ഷന്‍, റാങ്ങിങ്ങ് ഏരിയല്‍ റിമോര്‍ട്ട് സെന്‍സിംഗ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്.
ഹൈദരാബാദ് കമ്പനിയായ ജിയോക്‌നോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Geokno India Pivate Ltd.) ആണ് സര്‍വേ നടത്തിയത്. ഇതേ കമ്പനിയാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ നടത്തിയത്. റെയില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയായി. സര്‍വേയ്ക്ക് ശേഷമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അതിവേഗ ട്രെയിന്‍ ഓട്ടം തുടങ്ങാനാണ് റെയില്‍വേ വകുപ്പിന്‍റെ തീരുമാനം.
കാസര്‍ഗോഡ് മുതല്‍ തിരൂര്‍ വരെ സാധാരണ ട്രെയിന്‍ പാതക്ക് സമാന്തരമായാണ് അതിവേഗ ട്രെയിന്‍ പാതയുള്ളത്. ശേഷം തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ സാധാരണ പാതയില്‍ നിന്നും കുറച്ച് അകലം വിട്ടാണ് അതിവേഗ ട്രെയിന്‍ പാത ഒരുക്കിയിട്ടുള്ളത്.