gnn24x7

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സുരക്ഷാ മേഖലയില്‍ റോക്കറ്റാക്രമണം

0
246
gnn24x7

ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സുരക്ഷാ മേഖലയിലാണ് റോക്കറ്റാക്രമണം ഉണ്ടായിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിസായ എ.എഫ്.പിയാണ് ഇക്കാര്യം അറിയിച്ചത്.

യു.എസ് എംബസിയുടെ 100 മീറ്റര്‍ അടുത്ത് റോക്കറ്റ് പതിച്ചതായി പൊലീസ് പറഞ്ഞു. ആളപായമില്ല.

കഴിഞ്ഞ ദിവസവും ഇറാഖില്‍ യു.എസ് സൈനികരുടെ താവളത്തിനു നേരെ ആക്രമണം നടന്നിരുന്നു.
ബാഗ്ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും തലസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെയുള്ള ബലദ് എയര്‍ ഫോഴ്സിനു നേരെയായിരുന്നു ആക്രമണമുണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here