മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന ജീവനക്കാരായ രണ്ടുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന രണ്ടുപേരും ലോറിക്കടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം.
നിർമ്മാണ ആവശ്യത്തിനായി കമ്പിയുമായി ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലോഡുമായി വന്ന ലോറിയാണ് അപകടത്തിലായത്. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.





































