gnn24x7

പാലാരിവട്ടം അഴിമതി കേസ്; വി. കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
337
gnn24x7

കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വി. കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി കാണിക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

2 ലക്ഷം രൂപയുടെ ബോണ്ട് വെക്കണം, എറണാകുളം ജില്ല വിട്ട് പുറത്തു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം എന്നിങ്ങനെ കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

നവംബർ 18നാണ് പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ വിജിലെൻസ് അറസ്റ്റ് ചെയ്തത്. നിർമാണത്തിന്റെ കരാർ ആർഡിഎസിനു നൽകിയതിലും മുൻകൂർ പണം അനുവദിച്ചതിലും നിയമ ലംഘനമുണ്ടെന്നും അഴിമതി നടത്തിയെന്നുമാണു മുൻ മന്ത്രിക്കെതിരായ പ്രോസിക്യൂഷൻ വാദം. നിലവിൽ അദ്ദേഹം കുഞ്ഞ് കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്.

gnn24x7