gnn24x7

Rice Bran Oil അല്ലെങ്കിൽ തവിടെണ്ണയുടെ ഗുണം, ഇവിടെ നമ്മുടെ അയർലണ്ടിലും ലഭ്യമാകുന്നു

0
1194
gnn24x7

ജപ്പാനിലാണ് തവിടിൽ നിന്നും എണ്ണയുല്പാദനം ആരംഭിച്ചത്. തവിടെണ്ണയുടെ ഗുണത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയതും ഉപയോഗിച്ചതും അവരാണ്. അവിടെ ഇതിനെ Heart Oil എന്ന് വിളിയ്ക്കുന്നു.

തവിടെണ്ണയുടെ ഗുണങ്ങളെന്തൊക്കെയെന്നറിയാം:

ഹൃദയത്തിന്റെ പരിരക്ഷയ്ക്ക് ഉത്തമമായ ഒരു ഉല്പന്നമാണ് തവിടെണ്ണ. തവിടെണ്ണ എല്ലാ തരം ജീവിത ശൈലീ രോഗങ്ങളെയും ഫലപ്രദമായി തടയുന്നതായി കണ്ടു വരുന്നു. ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, ഹൃദ്രോഹം, എന്നിവയെ കുറയ്ക്കാനും സ്ട്രോക്ക്, ക്യാൻസർ തുടങ്ങിയ രോഗങ്ങളെ പ്രധിരോധിക്കാനും കഴിവുണ്ട്. ഹാർട്ട് സംബന്ധമായ അസുഖമുള്ളവർ എണ്ണ ഉപയോഗിക്കരുത് എന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ Rice Bran Oil കഴിയ്ക്കുമ്പോൾ ചീത്ത കൊളസ്ട്രോൾ ആയ LDL കുറക്കുവാനും നല്ല കൊളൊസ്ട്രോൾ ആയ HDL കൂട്ടാനും ബ്ലഡ് പ്രഷറിനെ കുറയ്ക്കുവാനും സാധിക്കുന്നതാണ്.

ഹൃദ്രോഹം, സ്ട്രോക്ക്എ ന്നിയ്ക്ക് ഈ എണ്ണ അത്യുത്തമമാണ്. ഇതിൽ ടോകോ ഫെറോൾഡ്‌ , ടോകോ ട്രീനോൾഡ്, ഗാമാ ഒറൈസനോൾ എന്നീ ആന്റി ഓക്സൈഡുകൾ ഉള്ളതിനാൽ രോഗ പ്രധിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇതിൽ ധാരാളം ഫൈബർ ഉള്ളതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ (നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, മലബന്ധം, അൾസർ , മൂലക്കുരു തുടങ്ങിയവ) മാറാൻ സഹായിക്കുന്നു. കാത്സ്യത്തിന്റെ സാന്നിദ്ധ്യം എല്ല് തേയ്മാനം കുറയ്ക്കുന്നു. ജരാനരകളെ പതുക്കെയാക്കുകയും ത്വക്കിലുണ്ടാകുന്ന ചുളിവുകളും മറ്റു രോഗങ്ങളും കുറയ്ക്കുവാനും പുറമെ പുരട്ടിയാൽ പല തരത്തിലുള്ള ചർമ രോഗങ്ങൾ പോകുവാനും സഹായിക്കുന്നു.

കൂടാതെ മാംസ പേശികളെ ശാക്തീകരിക്കാനും ആർത്തവ സംബന്ധമായ പ്രശ്നങ്ങളെ ദുരീകരിക്കാനും സഹായിക്കുന്നു. ഈ എണ്ണയ്ക്ക് പ്രത്യേക നിറമോ മണമോ രുചിയോ ഇല്ലാത്തതിനാൽ ഏതു ഭക്ഷണം പാകം ചെയ്യുന്നുവോ അതിന്റെ യഥാർത്ഥ സ്വാദ് ലഭിക്കുന്നു. തവിടെണ്ണ 254 ഡിഗ്രി സെൽഷ്യസിലേ തിളയ്ക്കൂ എന്നതിനാൽ ട്രാൻസ് ഫാറ്റി ആസിഡ് ഇല്ലാതെ പലഹാരംനിർമ്മിക്കാനും കടുക് പൊട്ടിക്കാനും ഉത്തമമാണ്. വറുക്കുമ്പോൾ 20 % എണ്ണ വലിച്ചെടുക്കുന്നത് കുറയ്ക്കുന്നു. കൂടാതെ ഈ എണ്ണയ്ക്ക് അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സംഘടനയായ HACCP യുടെ അംഗീകാരവുമുള്ളതാണ്.

മലബന്ധമാണ് പല അസുഖങ്ങളുടെയും തുടക്കം. ഈ തവിടെണ്ണ അസുഖം ഉള്ളവരായി കൊള്ളെട്ടെ ഇല്ലാത്തവരായി കൊള്ളട്ടേ രാവിലെ വെറും വയറ്റിൽ 20 മില്ലി ദിവസേന കഴിച്ചാൽ അന്നനാളം മുതൽ ചെറു കുടൽ വരെ വൃത്തിയാകുകയും ഏതു തരം ഗ്യാസ് സംബന്ധമായ അസുഖമായി കൊള്ളെട്ടെ അതൊന്നും ഉണ്ടാവില്ലാ.

അരിയുടെ തവിടിൽ നിന്നും 20 മുതൽ 24 കിലോ വരെ തവിടെണ്ണ ലഭിക്കും. 2007 ൽ ജപ്പാന്റെ ടെക്നോളജി ഉപയോഗിച്ച് പഞ്ചാബിൽ ധുരി എന്ന സ്ഥലത്ത് A.P.Organics Ltd എന്ന കമ്പനി തവിടെണ്ണയുടെ ഉല്പാദനം തുടങ്ങി. 2007-ന് മുൻപ് കേരളത്തിലടക്കം തവിടെണ്ണ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും അതു് കെമിക്കലി റിഫൈൻഡ് – ക്ഷാരഗുണമുള്ള കെമിക്കൽ ചേർത്താണ് ഉല്പാദിപ്പിച്ചിരുന്നതു്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here