gnn24x7

കര്‍ഷക സമരം എട്ടാംവട്ട ചര്‍ച്ചയും പരാജയം : ഒമ്പതാംവട്ട ചര്‍ച്ച ജനുവരി 15 ന്

0
256
gnn24x7

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി നടത്തിയിരുന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നു തന്നെയാണ് കര്‍കഷകരുടെ പ്രാഥമിക ആവശ്യം. അതില്‍ നിന്നും പിന്മാറാന്‍ അവര്‍ ഒട്ടും തയ്യാറായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങളില്‍ മാറ്റം വരുത്തില്ലെന്നും കണിശമായി പ്രഖ്യാപിച്ച് ഒരേ നിലപാടില്‍ തന്നെ തുടരുകയാണ്.

എന്നാല്‍ തങ്ങള്‍ സമരം അവസാനിപ്പിക്കണമെങ്കില്‍ കാര്‍ഷിക നിയമങ്ങള്‍ മാറ്റുകയോ പിന്‍വലിക്കുകയോ ചെയ്യണമെന്നു തന്നെയാണ് ആവശ്യം. ജനുവരി 15 ന് വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലെ വലിയൊരു വിഭാഗം സ്വാഗതം ചെയ്തു. എന്നാല്‍ മറ്റൊരു വിഭാഗം മാത്രമാണ് ഇതിന് എതിരെ നിലപാടുകളുമായി നില്‍ക്കുന്നത്. എന്നാല്‍ രജ്യത്തിന്റെ മുഴുവന്‍ താല്‍പര്യവും മനസ്സില്‍ വച്ചുകൊണ്ട് ചിന്തിക്കണമെന്നും കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here