പ്രായത്തെ വെല്ലുവിളിച്ച് രാജിനി ചാണ്ടി

0
255

കൊച്ചി: പ്രായം ഒന്നിനും തടസമല്ലെന്ന് പലരും പലതവണ തെളിയിച്ചതാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികൂടിയായ രാജിനി ചാണ്ടി തന്റെ എക്‌സ്‌ക്ലൂസീവ് ഫോട്ടോയിലൂടെ മറ്റു യുവ നടിമാരെക്കൂടി വെല്ലുവിളിച്ച് കിടിലന്‍ ഫോട്ടോ ഷൂട്ടുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.

ആതിര ജോയ് ആണ് ഈ ചിത്രങ്ങള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നത്. രാജിനിയുടെ സ്റ്റൈലിഷ് അവതരണം നടത്തിയിരിക്കുന്നത് ഹസന്‍ഹാസ് ആണ്. എസ്.എച്്ച.ഡിസൈനര്‍ സ്റ്റുഡിയാ് കോസ്റ്റ്യൂം ചെയ്തിരിക്കുന്ത്. കിരണ്‍ ബ്ലാക്ക് ആണ് രാജിനിയെ ഇത്ര മനോഹരിയായി പ്രായം കുറച്ചു കൊണ്ടുവന്ന് മെയ്ക്കപ്പ് ചെയ്ത് നമ്മളെ ഞെട്ടിച്ചത്. രാജിനി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകര്‍ക്കായി ഷെയര്‍ ചെയതതോടെ ചിത്രം ഉടനെ വൈറലായി. നിരവധിപേര്‍ ഇതിനെ വളരെ പോസിറ്റീവായി കണ്ട് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു.

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് രാജിനി പ്രേക്ഷകരുടെ മനം കവര്‍ന്നത്. പിന്നീട് മറ്റു പല ചിത്രങ്ങളിലും അഭിനയിച്ചുവെങ്കിലും മുത്തശ്ശി ഗദയില്‍ ലഭിച്ച സ്വീകാര്യത അവര്‍ക്ക് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും താരം ബിഗ്‌ബോസില്‍ എത്തിയതോടെ വീണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ ആരംഭിച്ചു. ഇപ്പോള്‍ വൈറല്‍ ചിത്രത്തിലൂടെ യുവനടിമാരെ വെല്ലുവിളിച്ചിരിക്കുകയാണ് രാജിനി. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് അഭിമാനത്തോടെ ഒരു പുതിയ മുത്തശ്ശി ഗദ പറയാന്‍ ഒരുങ്ങുകയാണ് രാജിനി.

LEAVE A REPLY

Please enter your comment!
Please enter your name here