gnn24x7

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

0
204
gnn24x7

തിരുവനന്തപുരം : കേരളത്തിലെ പ്രധാനപ്പെട്ട ജില്ലകളിലെല്ലാം വരുംദിവസങ്ങളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. കനത്ത മഞ്ഞിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണെന്ന് പ്രത്യേക നിർദ്ദേശം കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

ഇതേ തുടർന്ന് കേരളത്തിലെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ആലപ്പുഴ എറണാകുളം കോട്ടയം എന്നീ ജില്ലകൾ ഉൾപ്പെടാതെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ കോഴിക്കോട് വയനാട് പാലക്കാട് മലപ്പുറം ജില്ലകളിൽ വെള്ളിയാഴ്ച യല്ലോ അലർട്ടും പ്രത്യേക ജാഗ്രതാ നിർദേശവും നൽകി. കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴാനും മറ്റ് യാത്രാ തടസ്സങ്ങളും മണ്ണിടിച്ചൽ മുതലായവ ഉണ്ടാവാനുള്ള സാധ്യത രണ്ടു മൂന്നു ദിവസത്തിൽ കൂടുതൽ ഉണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കേരളത്തിൻറെ വടക്കൻ ജില്ലകൾ പങ്കിടുന്ന മലയോര പ്രദേശങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ജാഗ്രത നിർദ്ദേശം ഉണ്ട് ഉണ്ട് മണ്ണിടിച്ചിൽ ചെറിയ രീതിയിലുള്ള ഉള്ള ഉരുള്പൊട്ടലിനു സാധ്യതകൾ തള്ളിക്കളയാനാവില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here