ഭൂമിയിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്

0
96

ലണ്ടന്‍: ഭൂമിയിലെ ഏറ്റവും വലിയ പണക്കാരനാവുക എന്നത് അത്രപെട്ടെന്നൊന്നും സാധ്യമല്ല. എന്നാലിതാ ലോകത്തെ പ്രധാന കാര്‍നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ സ്ഥാപനകനായ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായി മാറി. ആമസോണിന്റെ ഉടമയായ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇലോണ്‍ മസ്‌ക് ലോക കോടീശ്വരനായത്.

ലോകത്തെ സമ്പന്നരുടെ പട്ടികയിലാണ് മസ്‌ക് ഇടം നേടിയത്. 500 പേരുടെ പട്ടികയില്‍ 12 മാസത്തിനിടെ 150 ബില്ല്യണ്‍ ഡോളറിന്റെ വളര്‍ച്ചയായിരുന്നു ഇലോണ്‍ മസ്‌കിന്. ബെസോസിനെക്കാള്‍ 1.5 ബില്ല്യണ്‍ ഡോളര്‍ അധികം വരുമാനമായ 188.5 ബില്ല്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്. 2020 ല്‍ ടെസ്‌ല കാറുകളുട ഓഹരിമൂല്യം കുത്തനെ ഉയര്‍ന്നു. 743 ശതമാനമാണ് വര്‍ധനവ്.

LEAVE A REPLY

Please enter your comment!
Please enter your name here