തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥൻ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും സ്ഥലവും രേഖാമൂലം ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ശബരിനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് ചെയ്തതായി അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
കേസിൽ ചോദ്യം ചെയ്യലിനായി കെ എസ് ശബരിനാഥ് വലിയതുറ പൊലീസ് സ്റ്റേഷനിൽ രാവിലെ ഹാജരായിരുന്നു. ഇവിടെ വെച്ചാണ് അറസ്റ്റ് എന്നാണ് സൂചന. വിമാനത്തിലെ പ്രതിഷേധത്തിൽ കേസെടുത്തത്സർക്കാരിന്റെ ഭീരുത്വമാണെന്ന് ശബരിനാഥ്വിമർശിച്ചു. ഒരു ജനാധിപത്യസംവിധാനത്തിൽ പ്രതിഷേധിക്കാൻഎല്ലാവർക്കും അവകാശമുണ്ടെന്നുംസമാധാനപരമായിട്ടാണ് യൂത്ത് കോൺഗ്രസ്പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചതെന്നും ശബരിനാഥ് ചോദ്യം ചെയ്യലിന് മുന്നോടിയായി പറഞ്ഞു.
ജനാധിപത്യ മര്യാദ പാലിച്ചായിരുന്നു സമരമെന്നും മുഖ്യമന്ത്രിയെ വധിക്കാൻ കേസെടുത്ത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിർദ്ദേശപ്രകാരമല്ല യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ ശബരിനാഥ്, പ്രചരിച്ച സ്ക്രീൻ ഷോട്ടിലുള്ളത് തന്റെ സ്ക്രീൻഷോട്ട് ആണോയെന്ന കാര്യം പോലീസിനോട് പറഞ്ഞോളാമെന്നും വ്യക്തമാക്കി.

































