ട്രിനിഡാഡ്: അണ്ടര്‍ 19 ലോകകപ്പിനെത്തിയ ഇന്ത്യന്‍ സംഘത്തിലെ ക്യാപ്റ്റന്‍ യാഷ് ദുള്‍ ഉൾപ്പെടെ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിനെതിരായ രണ്ടാം മത്സരം ഇവര്‍ക്ക് നഷ്ടമായി.
യാഷ് ദുള്‍, വൈസ് ക്യാപ്റ്റന്‍ എസ്.കെ റഷീദ്, സിദ്ധാര്‍ഥ് യാദവ്, ആരാധ്യ യാദവ് എന്നിവരടക്കമുള്ള താരങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. ഇവര്‍ ഐസൊലേഷനിലാണ്. ബുധനാഴ്ച അയര്‍ലന്‍ഡിനെതിരായ മത്സരത്തിനു തൊട്ടുമുമ്പാണ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യാഷിന് പകരം നിഷാന്ത് സിന്ധുവിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യ അയര്‍ലന്‍ഡിനെ 174 റണ്‍സിന് തകര്‍ക്കുകയും ചെയ്തു.







































