gnn24x7

പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടി…; വാരാണസിയിലെ ഗ്യാൻവാപി പള്ളിയിലെ പൂജയോടനുബന്ധിച്ച് ഹർജികൾ നൽകുന്നതിൽ വിമർശനവുമായി ഹൈക്കോടതി

0
41
gnn24x7

ഡൽഹി: വാരാണസിയിലെ ഗ്യാൻവാപി പള്ളിയിലെ പൂജയോടനുബന്ധിച്ച് ഒന്നിന് പുറകെ ഒന്നായി ഹർജികൾ നൽകുന്നതിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. എല്ലാ ഹർജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി പറഞ്ഞു. പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും കോടതി വിമർശിച്ചു. അതേസമയം, പള്ളി കമ്മറ്റിയുടെ ഹർജിയിലെ ഭേദഗതി കോടതി അനുവദിച്ചു. നാളെ പത്തു മണിക്ക് ഹർജി വീണ്ടും പരിഗണിക്കും. 

രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ഇരു വിഭാഗത്തിൻ്റെയും പുരോഹിതന്മാർ ടി വി ചാനലുകളിൽ ഇരുന്ന് പ്രസ്താവനകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടെന്ന് കോടതി പറഞ്ഞു. എന്നാൽ ഇത് ശരിയല്ലെന്നും നിലവിൽ കോടതി പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പ്രസ്താവനകൾ പാടില്ലെന്നും അലഹബാദ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. അതേസമയം, കനത്ത സുരക്ഷയിൽ ഗ്യാൻവാപി മസ്ജിദിലെ അറയിൽ പൂജ തുടരുന്നുണ്ട്. പൂജക്ക് താൽക്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മുപ്പത് വർഷത്തിന് ശേഷമാണ് ഇവിടെ പൂജ ചടങ്ങുകൾ നടന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7