gnn24x7

മൂണ്‍ബിന്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

0
239
gnn24x7


സിയോള്‍: കൊറിയന്‍ പോപ് ഗായകന്‍ മൂണ്‍ബിന്‍ മരിച്ച നിലയില്‍. പ്രശസ്ത ബോയ് ബാൻഡായ ‘ആസ്ട്രോ’യിലെ അംഗമാണ് ഇരുപത്തിയഞ്ച് വയസുകാരനായ മൂണ്‍ബിന്‍. കഴിഞ്ഞ ദിവസം രാത്രിയോടെ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഗന്‍ഗ്നം ഡിസ്ട്രിക്റ്റിലെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് കൊറിയന്‍ സമയം 8 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് മാനേജർ പൊലീസിനെ വിവിരമറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയില്‍ മൃതദേഹം എത്തിച്ച് പരിശോധിച്ച ശേഷമാണ് ഗായകന്‍റെ ഏജന്‍സി മരണം വ്യാഴാഴ്ച രാവിലെയോടെ സ്ഥിരീകരിച്ചത്. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. ബുസാന്‍ നഗരത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന സംഗീത പരിപാടിക്കായുള്ള തയ്യാറെടുപ്പിലായിരുന്നു മൂണ്‍ബിന്‍. ഗായകന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് കൊറിയന്‍ സംഗീത ലോകവും സുഹൃത്തുക്കളും ആരാധകരും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
gnn24x7