gnn24x7

യു.എ.ഇ.യിൽ നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്സ് ഐ.ഡി. കാർഡ് എടുക്കണം; വൈകിയാൽ പ്രതിദിനം 20 ദിർഹം പിഴ ചുമത്തും

0
370
gnn24x7

അബുദാബി: യു.എ.ഇ.യിൽ നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്സ് ഐ.ഡി. കാർഡ് എടുക്കണമെന്ന് നിർദേശം. സ്പോൺസറുടെ വിസാ കാലാവധിയനുസരിച്ചായിരിക്കും കുട്ടിയുടെ കാർഡിന്റെ കാലാവധി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെയും കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെയും വെബ്സൈറ്റിലും ആപ്പിലും ഇതിനായുള്ള സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

കുട്ടിയുടെ പാസ്പോർട്ട് പകർപ്പ്, ഫോട്ടോ, സ്പോൺസറുടെ വിസ പേജ് അടക്കമുള്ള പാസ്പോർട്ട് പകർപ്പ്, ഇ-ദിർഹം രസീത്, ജനനസർട്ടിഫിക്കറ്റ് എന്നിവയുമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ, ഫീസ് എന്നീ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ തുടർവിവരങ്ങൾ ഇ-മെയിലിൽ ലഭിക്കും.

ഓൺലൈൻ അപേക്ഷ അപൂർണമാണെങ്കിൽ 30 ദിവസത്തിനകം തിരുത്തണം. ഇല്ലെങ്കിൽ അപേക്ഷ റദ്ദാകും. അപേക്ഷസമർപ്പിക്കുന്നത് 30 ദിവസത്തിലേറെ വൈകിയാൽ പ്രതിദിനം 20 ദിർഹമാണ് പിഴ. ഇത്തരത്തിൽ പരമാവധി 1000 ദിർഹംവരെ ചുമത്തും. കാർഡ് എടുക്കാൻ വൈകിയാൽ ആദ്യം പിഴയടയ്ക്കണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here