gnn24x7

സംസ്ഥാനത്ത് സഹകരണ മേഖലയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട: മുഖ്യമന്ത്രി

0
48
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ജനങ്ങളിലൂടെ വളർന്ന് വന്നതാണ്. ഒരു ശക്തിയെയും അതിന് അനുവദിക്കില്ല. സർക്കാർ സഹകരണ മേഖലയെ സംരക്ഷിക്കാൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കോഴിക്കോട് ടൗൺ കോപ്പറേറ്റീവ് സൊസൈറ്റി സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സഹകരണ മേഖല വളർച്ച നേടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതും വലുതുമായ സംഘങ്ങൾ ഇക്കാലയളവിൽ വളർച്ച നേടി. ക്രമാനുഗതമായ വളർച്ചയാണ് ഉണ്ടായത്. ഇതിന് ഊടും പാവും നെയ്തത് ജനങ്ങളാണ്. സഹകരണ മേഖല രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള മേഖലയായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സഹകരണ മേഖലയിൽ ജവഹർലാൽ നെഹ്റു ഉൾപ്പെടെ മികച്ച പിന്തുണ നൽകി. അത് ഒരു കാലത്തായിരുന്നു. പിന്നീട് ആഗോളവത്കരണ നയം അത് മാറ്റി. സാവധാനം സഹകരണ മേഖലക്ക് തിരിച്ചടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7