gnn24x7

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരം ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചുള്ള ഗവേഷണ പഠനത്തിന്

0
202
gnn24x7

ഓസ്‌ലോ : 2022 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരം മൂന്ന് പേർക്ക്. ബെൻ എസ്. ബെർണാൻകെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ് എന്നിവരാണ് ഇത്തവണത്തെ നൊബേൽ പുരസ്ക്കാരം പങ്കിട്ടത്. ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചുള്ള ഗവേഷണ പഠനത്തിനാണ് പുരസ്കാരം. ലോകമാന്ദ്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, ബാങ്കുകളിലെ ധനപ്രതിസന്ധിയും പരിഹാരങ്ങളും അടങ്ങുന്നതാണ് ഗവേഷണപഠനം. ഫെഡറൽ റിസർവ് ബാങ്കിന്റെ മുൻ അധ്യക്ഷനാണ് ബെൻ ബെർണാകെ. ഷിക്കാഗോ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്. വാഷിംഗ്ടൺ സർവകലാശാലയിലാണ് ഫിലിപ്പ് എച്ച്. ഡൈബ്വിഗ് പ്രവർത്തിക്കുന്നത്. ഒമ്പത് ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here