gnn24x7

ആണവയുദ്ധത്തിന് റഷ്യ സജ്ജം, യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയച്ചാൽ അത് അതിക്രമമായി കണക്കാക്കും: പുടിൻ

0
162
gnn24x7

മോസ്കോ: ആണവയുദ്ധത്തിന് റഷ്യ സാങ്കേതികമായി സജ്ജമാണെന്നും യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയച്ചാൽ അത് അതിക്രമമായി കണക്കാക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. റഷ്യയുടെ പരമാധികാരത്തിനോ സ്വാതന്ത്ര്യത്തിനോ ഭീഷണിയുണ്ടെങ്കിൽ ആണവായുധം പ്രയോഗിക്കാൻ തയ്യാറാണെന്നും പുടിൻ ബുധനാഴ്ച പറഞ്ഞു. ഒരു ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്രൈനിൽ എപ്പോഴെങ്കിലും ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്ന് റഷ്യൻ സ്റ്റേറ്റ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് പുടിൻ പ്രതികരിച്ചത്.ലോകം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCI

gnn24x7