gnn24x7

മികച്ച എയര്‍പോര്‍ട്ടിനുള്ള അവാര്‍ഡും വോയ്‌സ് ഓഫ് കസ്റ്റമര്‍ അംഗീകാരവും ഷാര്‍ജ എയര്‍പോര്‍ട്ടിന്

0
232
gnn24x7

ഷാര്‍ജ: മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ടിനുള്ള അവാര്‍ഡ് ഷാര്‍ജ വിമാനത്താവളത്തിന്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന വോയ്‌സ് ഓഫ് കസ്റ്റമര്‍ അംഗീകാരവും ഷാര്‍ജ വിമാനത്താവളം നേടി.

പ്രതിവര്‍ഷം 50 ലക്ഷം മുതല്‍ 1.5 കോടി വരെ യാത്രക്കാരുടെ വിഭാഗത്തിലാണ് ഷാര്‍ജ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചത്. ലോകമെമ്പാടുമുള്ള 253 വിമാനത്താവളങ്ങളില്‍ നിന്നാണ് ഷാര്‍ജ വിമാനത്താവളത്തെ തെരഞ്ഞെടുത്ത്. പ്രമുഖ ആഗോള ട്രാവല്‍ ടെക്‌നോളജി കമ്പനിയായ അമേഡിയസ് സ്‌പോണ്‍സര്‍ ചെയ്ത ഇവന്റിലാണ് എസിഐ വേള്‍ഡിന്റെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡ് 2021 ഷാര്‍ജ എയര്‍പോര്‍ട്ട് സ്വന്തമാക്കിയത്. 370,000 സര്‍വേ ഫലത്തില്‍ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്.

കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കിയ ഷാര്‍ജ എയര്‍പോര്‍ട്ടിന്റെ അര്‍പ്പണമനോഭാവത്തിലും പ്രതിജ്ഞാബദ്ധതയിലും അഭിമാനമുണ്ടെന്ന് എസിഐയുടെ ഏഷ്യ പസഫിക് ഡയറക്ടര്‍ ജനറല്‍ സ്റ്റെഫാനോ ബാരോണ്‍സി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിരന്തരം ശ്രമിക്കുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here