gnn24x7

സര്‍വീസില്‍ തിരിച്ചെത്തിയ ശിവശങ്കറിനെ സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു

0
487
gnn24x7

തിരുവനന്തപുരം: സര്‍വീസില്‍ തിരിച്ചെത്തിയ എം. ശിവശങ്കറിനെ സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് സര്‍വീസില്‍ തിരിച്ചെത്തിയ എം. ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്തിരുന്നു. അദ്ദേഹത്തെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച കിട്ടിയെങ്കിലും ഏതു പദവി നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം.ശിവശങ്കര്‍ സര്‍വീസിന് പുറത്തായി ഒരുവര്‍ഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് തിരിച്ചുവരുന്നത്. 2023 ജനുവരി 24 വരെ ശിവശങ്കറിന് സര്‍വീസ് കാലാവധിയുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധമാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ 2020 ജൂലായ് ആറിനാണ് ശിവശങ്കറിനെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

gnn24x7