ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. വിഷയത്തിൽ നാല് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
സിൽവർലൈന്‍ പദ്ധതിക്കെതിരെ ജനകീയ വികാരം ശക്തമാകുകയും, വിവാദങ്ങളും സംഘർഷങ്ങളും മൂർച്ഛിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു മുൻപിലുള്ള വിശദ പദ്ധതി റിപ്പോർട്ടിന് (ഡിപിആർ) എത്രയും വേഗം അംഗീകാരം ലഭ്യമാക്കണമെന്ന അഭ്യർഥന മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു മുൻപിൽ വച്ചു.





































