കൊച്ചി: യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സഭാ ആസ്ഥാനമായ എറണാകുളം പുത്തൻകുരിശ് പാത്രിക സെന്‍ററിൽ എത്തിയാണ് ബാവയെ കണ്ടത്. യാക്കോബായ മെത്രാപൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യോക്കോസ് മാർ തെയോഫിലോസ് എന്നിവരും ബാവയ്ക്കൊപ്പം ഉണ്ടായിരുന്നു. തോമസ് പ്രഥമൻ ബാവയുമായുള്ള ദീർഘനാളത്തെ സൗഹൃദം പുതുക്കാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. സഭ തർക്കത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുരേഷ് ഗോപി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU