gnn24x7

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം

0
451
gnn24x7

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത്, ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഫീ ഒന്നും നൽകാതെ അത് ചെയ്യാൻ കഴിയുമെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചു.

ഈ പരിമിതകാല ഓഫർ ലഭിക്കാൻ, myAadhaar പോർട്ടലിൽ ലോഗിൻ ചെയ്യുകയും നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. സർക്കാർ അനുവദിക്കുന്ന സൗജന്യ സേവനം 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ ലഭ്യമാകും. അതേസമയം ഓൺലൈൻ അല്ലാതെ നേരിട്ട് അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് നേരത്തെ നിർബന്ധമാക്കിയിരുന്നതുപോലെ 50 രൂപ ഫീസ് നൽകേണ്ടിവരുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ തീരുമാനം ഓൺലൈൻ ആയി ആധാർ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനം ചെയ്യുന്നതാണ്. ജനസംഖ്യാ വിശദാംശങ്ങൾ (പേര്, ജനനത്തീയതി, വിലാസം മുതലായവ) മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, താമസക്കാർക്ക് സാധാരണ ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാം.

ഇന്ത്യയിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ആധാർ കാർഡ് നിർബന്ധമാക്കിയിരുന്നു.നിലവിൽ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ഏകദേശം 1,200 സർക്കാർ പദ്ധതികളുടെ സേവനങ്ങൾ നൽകുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ രേഖ ഉപയോഗിക്കുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here