gnn24x7

മുനിസിപ്പൽ കോർപറേഷൻ അധികൃതർ പള്ളിയും മദ്‌റസയും തകർത്തു; ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

0
187
gnn24x7

ഡെറാഡൂൺ: സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതർ പള്ളിയും മദ്‌റസയും തകർത്തതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മൂന്നുപേരുടെ നില ഗുരുതരവുമാണ്. 

സംഘർഷത്തിൽ 250 പേർക്ക് പരിക്കേറ്റിരുന്നു. ബൻഭൂൽപുര ഏരിയയിൽ വ്യാഴാഴ്ചയുണ്ടായ സംഭവത്തിലാണ് മരണസംഖ്യ വർധിച്ചത്. മതസ്ഥാപനങ്ങൾ തകർത്തതിനെ തുടർന്ന് പ്രതിഷേധകർ കല്ലെറിയുകയും കാറുകൾ തകർക്കുകയും പൊലീസ് സ്‌റ്റേഷൻ വളയുകയും ചെയ്തുവെന്ന് പറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി കണ്ടാലുടൻ വെടിവെക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7