gnn24x7

മാതാപിതാക്കളിൽ ഒരാൾ വിദേശ പൗരത്വം നേടിയാൽ മൈനർ കുട്ടികളുടെ ഇന്ത്യൻ പാസ്സ്പോർട്ടും റദ്ദാക്കും

0
432
gnn24x7

വിദേശ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ കുടുംബാഗങ്ങൾക്കുള്ള പൗരത്വ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം. വിദേശ പൗരത്വം എടുത്തതിനെ തുടർന്ന് ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്യുന്നവർക്ക്, അവരുടെ മൈനറായ കുട്ടിയുടെ ഇന്ത്യൻ പാസ്പോർട്ട് കൂടി ലോപം റദ്ദാക്കപ്പെടും. പാസ്പോർട്ട് സറണ്ടർ ചെയ്യാൻ അപേക്ഷിക്കുന്നവർക്ക് ഈ അറിയിപ്പ് ഔദ്യോഗികമായി ലഭിക്കുന്നുണ്ട്. ഇതേതുടർന്ന് സറണ്ടർ ചെയ്യേണ്ട പാസ്പോർട്ടും വേണ്ടെന്നു വയ്ക്കാൻ തീരുമാനിക്കുകയാണ്അനേകം ആളുകൾ. മാതാപിതാക്കളിൽ ഒരാൾ മാത്രം വിദേശ പൗരത്വം നേടുന്നത് സാധരണയാണ്. ഇവരുടെ കുട്ടികൾ മൈനർ ആണെങ്കിൽ സ്വാഭാവികമായി ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കുമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.

എന്നാൽ ഇത് സംബന്ധിച്ച് ഉയരുന്ന ആശങ്കകൾക്ക് എംബസി ഉദ്യോഗസ്ഥർക്ക് പോലും കൃത്യമായ മറുപടി നൽകാൻ സാധിക്കുന്നില്ല. പലർക്കും പാസ്പോർട്ട് സറണ്ടർ ചെയ്യുന്ന അവസരത്തിൽ മാത്രമാണ് ഈ നിയമം അറിയുന്നത്. കുട്ടികളുടെ പാസ്പോർട്ട് സ്വാഭാവികമായും റദ്ദാകും എന്ന് പറയുന്നതിനാൽ വിസ എടുത്തു പോലും യാത്ര ചെയ്യാനാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. എയർപോർട്ടിൽ ചെക് ഇൻ കൗണ്ടറിൽ എത്തുമ്പോൾ മാതാപിതാക്കളിൽ ഒരാളുടെ വിദേശ പാസ്പോർട്ടും കുട്ടികളുടെ പാസ്പോർട്ട് ഇന്ത്യനും ആണെങ്കിൽ യാത്ര മുടങ്ങുമോ എന്നും ആശങ്കയുയരുന്നു. നിർദ്ദേശം മുൻപും പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുതലാണ് ചെക് ഇൻ കൗണ്ടറിൽ കർശനമായി നടപ്പിലാക്കി തുടങ്ങിയത്. മൈനർ കുട്ടികൾക്ക് അവരുടെ സമ്മതം ഇല്ലാതെയാണ് വിദേശ പാസ്പോർട്ടിലേക്ക് മാറിയതെങ്കിൽ,18 വൈസ് പൂർത്തിയാകുന്ന മുറയ്ക്ക് വീണ്ടും ഇന്ത്യൻ പാസ്പോർട്ടിലേക്ക് മാറാം എന്ന നിർദ്ദേശവും നിലവിലുണ്ട്.

അതേസമയം ഇത്തരം ഒരു കേസിൽ കർണാടകം ഹൈക്കോടതി കേന്ദ്ര സർക്കാരിന് എതിരെ കഴിഞ്ഞ വർഷം വിധി പുറപ്പെടുവിച്ചിരുന്നു. 15 വയസുകാരനായ പ്രവാസി കുട്ടിക്ക് പാസ്പോർട്ട് വീണ്ടും നൽകാൻ പാസ്പോർട്ട് കേന്ദ്രങ്ങൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയാണ് കേസ് അവസാനിപ്പിച്ചത്. പ്രവാസികളിൽ തുടരുന്ന ആശങ്ക പരിഹരിക്കാൻ സർക്കാരും വിദേശ മന്ത്രാലയവും ഉടൻ ഇടപെടണമെന്ന് ആവശ്യം ശക്തമാകുകയാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7