gnn24x7

6,000 റഷ്യക്കാർ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ പ്രസിഡന്റ്

0
400
gnn24x7

കീവ്: യുദ്ധം തുടങ്ങി ആറ് ദിവസത്തിൽ 6,000 റഷ്യക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. രാജ്യാന്തര ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുക്രെയ്നിലെ പ്രധാന നഗരമായ ഹര്‍കീവില്‍ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു, 112 പേർക്കു പരുക്കേറ്റു. ഇവിടെ സൈനിക ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി.പാരച്യൂട്ടുകളില്‍ റഷ്യന്‍ സൈന്യം നഗരത്തിലിറങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഖേഴ്സന്‍ നഗരം പിടിച്ചെടുത്തതായും റഷ്യ അറിയിച്ചു. ഖേഴ്സനിലെ റെയില്‍വേ സ്റ്റേഷനും തുറമുഖവും നേരത്തേതന്നെ റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. ഹര്‍കീവിലും സുമിയിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

gnn24x7