മോസ്കോ: റഷ്യയെ ഞെട്ടിച്ച് തലസ്ഥാന നഗരമായ മോസ്കോയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം. റഷ്യൻ തലസ്ഥാനത്ത് ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഇത്. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടുകയും നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു. 46കാരിയാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോസ്കോയ്ക്ക് ചുറ്റുമുള്ള വിമാനത്താവളങ്ങളിൽ നിന്ന് 50ഓളം വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. മോസ്‌കോയിലെ നാല് വിമാനത്താവളങ്ങളിൽ മൂന്നെണ്ണം ആറ് മണിക്കൂറിലധികം അടച്ചിടുകയും ചെയ്തു.
അതേസമയം, യുക്രൈന്റെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞെന്ന് റഷ്യ അവകാശപ്പെട്ടു. മോസ്കോ മേഖലയിൽ മാത്രം യുക്രൈന്റെ 20 അറ്റാക്ക് ഡ്രോണുകളെ തകർത്തു. സമീപത്തെ എട്ട് പ്രദേശങ്ങളിൽ നിന്ന് 124 ഡ്രോണുകൾ തകർത്തെന്നും റഷ്യ വ്യക്തമാക്കി. ബ്രയാൻസ്ക് മേഖലയിൽ 70 ലധികം ഡ്രോണുകളും മറ്റ് പ്രദേശങ്ങളിൽ പതിനായിരത്തിലധികം ഡ്രോണുകളും തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അവിടെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb