gnn24x7

ഭക്ഷ്യ മന്ത്രിയും പൊലീസ് ഇൻസ്പെക്ടറും തമ്മിൽ വാക്കു തർക്കം; ഓഡിയോ പുറത്ത് വന്നതിന് പിന്നാലെ നടപടി

0
168
gnn24x7

തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരിലാലും തമ്മിൽ വാക്കു തർക്കം നടക്കുന്നതിന്‍റെ ഓഡിയോ പുറത്ത് വന്നു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഇൻസ്പെക്ടറെ സ്ഥലം മാറ്റി. ഗിരി ലാലിനെ വിജിലൻസിലേക്കാണ് മാറ്റിയത്.

ഇന്നലെ രാത്രിയാണ് ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എംഎൽഎയുമായ ജി.ആർ.അനിൽ വട്ടപ്പാറ എസ്.എച്ച്.ഒ ഗിരിലാലിനെ വിളിക്കുന്നത്. രണ്ടാം ഭർത്താവ് 11 വയസ്സുകാരനായ മകനെ ഉപദ്രവിക്കുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയിൽ നടപടിവേണമെന്നായിരുന്നു മന്ത്രി ആവശ്യം. പിന്നാലെ, പെട്ടന്ന് മന്ത്രിയും ഇന്‍സ്പെക്ടറും തമ്മിൽ പൊരിഞ്ഞ വാക്കേറ്റമായി. മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. 

തിരുവനന്തപുരം റൂറൽ എസ്പി ഗിരിലാലിനോട് വിശദീകരണം തേടി. ഇന്നലെ ലഭിച്ച പരാതിയിൽ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി വട്ടപ്പാറ പൊലീസ് ഇന്ന് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് രണ്ടാനച്ഛനെതിരെ കേസെടുത്തത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here