gnn24x7

പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം; സൗദി

0
805
gnn24x7

റിയാദ്: അടുത്ത മാസം മുതല്‍ രാജ്യത്തെ സ്വകാര്യ-പൊതു സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ആഗസ്റ്റ്‌ 1 മുതലാണ്‌ ഈ നിയമം പ്രാബല്യത്തില്‍ വരുന്നത് എന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ കേന്ദ്രങ്ങള്‍, മാളുകള്‍, മൊത്ത, ചില്ലറ വില്‍പന ശാലകള്‍, പൊതുമാര്‍ക്കറ്റുകള്‍, റസ്റ്റോറന്‍റുകള്‍, കഫേകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, വനിത ബ്യൂട്ടി സലൂണുകള്‍ എന്നീ സ്ഥാപനങ്ങളില്‍ കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്ന് അധികൃതർ വ്യക്തമാക്കി.

കൊവിഡ് വ്യാപനം തടയുന്നതിൻറെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

gnn24x7