സ്പുഡ്‌നിക്ക് വാക്‌സിൻ്റെ ഉത്പാദനം ഇനി കേരളത്തിലും ?

0
65

ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച സ്പുഡ്‌നിക്ക് വാക്‌സിൻ്റെ ഉത്പാദനം കേരളത്തിൽ നടത്താൻ ആലോചന. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും റഷ്യൻ പ്രതിനിധികളും തമ്മിൽ ചര്‍ച്ച നടത്തിവരികയാണ്. തിരുവനന്തപുരത്തെ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് പുതിയ പ്ലാൻ്റ് തുടങ്ങാൻ തീരുമാനം.

സ്പുട്‌നിക് വാക്‌സിൻ റഷ്യയ്ക്ക് പുറത്ത് നിർമ്മിക്കുന്നതിൽ ആദ്യ പരിഗണന ഗുജറാത്തിനും രണ്ടാം പരിഗണന കേരളത്തിനുമാണ്. വാക്സിൻ നിര്‍മാണത്തിനുള്ള സ്ഥലം അനുവദിക്കുന്നതു സംബന്ധിച്ച കരട് ഉടൻ റഷ്യയ്ക്ക് കൈമാറും എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

ചര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here