അബുദാബി: ബുധനാഴ്ച വൈകീട്ട് നടന്ന ബിഗ് ടിക്കറ്റ് അബുദാബി സീരീസ് 224 റാഫിൾ നറുക്കെടുപ്പിൽ ദോഹ ആസ്ഥാനമായുള്ള മലയാളി പ്രവാസി തതസ്ലീന അഹമ്മദ് പുതിയപുരയിൽ 15 മില്യൺ ദിർഹം നേടി. ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എം ആര്‍ എ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്ലീന.
2021 ജനുവരി 26 ന് വാങ്ങിയ 291310 ആയിരുന്നു തസ്ലീനയുടെ ടിക്കറ്റ് നമ്പർ. ആദ്യമായാണ് തസ്ലീന ബിഗ് ടിക്കറ്റെടുക്കുന്നത്. സമ്മാനവാർത്ത അറിയിക്കാനായി നറുക്കെടുപ്പ് വേദിയിൽ നിന്ന് ബിഗ് ടിക്കറ്റ് അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആദ്യം ഒരു തമാശയായിരിക്കുമെന്നാണ് തസ്ലീന കരുതിയത്. പിന്നീട് തനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു തസ്ലീനയുടെ പ്രതികരണം. മൂന്നു കുട്ടികളുടെ അമ്മയായ തസ്ലീന ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ചു വരികയാണ്.








































