കൊവിഡ് പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തില്‍ പ്രതിസന്ധി നേരിട്ട് യു.എ.ഇ വിമാനക്കമ്പനികള്‍. എമിറേറ്റ്‌സിനും എതിഹാഡിനും പുറമെ ഇപ്പോള്‍ ഫ്‌ളൈ ദുബായാണ് ജീവനക്കാര്‍ക്കുള്ള ശമ്പളം വെട്ടിച്ചുരുക്കല്‍ നീട്ടിയത്.
ഏപ്രിലിലാണ് ശമ്പളത്തിന്റെ 25 ശതമാനം മുതല്‍ 50 ശതമാനം വരെ മൂന്ന് മാസത്തേക്ക് കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചത്.
ഇതാണിപ്പോള്‍ നീട്ടിയിരിക്കുന്നത്. ജീവനക്കാരെ പിരിച്ചു വിടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൈലറ്റുമാരും ക്യാബിന്‍ ക്രൂവുമായും എയര്‍ലൈനിലെ ഭാവി ജോലിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയന്നാണ് കമ്പനി പറയുന്നത്. ചര്‍ച്ചകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. നിലവില്‍ യു.എ.ഇയില്‍ കുടുങ്ങിപ്പോയ ആളുകളെ തിരിച്ചെത്തിക്കാന്‍ ഫ്‌ളൈ ദുബായി സ്‌പെഷ്യല്‍ വിമാന സര്‍വീസ് നടത്തുന്നുണ്ട്.
നേരത്തെ എത്തിഹാഡ്, എമിറേറ്റ്‌സ് എന്നീ യു.എ.ഇ എയര്‍ലൈനുകളും ശമ്പളം വെട്ടിക്കുറയ്ക്കല്‍ നീട്ടാനും ജീവനക്കാരെ പിരിച്ചു വിടാനും തീരുമാനിച്ചിരുന്നു.
യു.എ.ഇ യിലേതിനു സമാനമായി വിവിധ രാജ്യങ്ങളിലെ വിമാനകമ്പനികള്‍ കൊവിഡ് പ്രതിസന്ധി കാരണം നഷ്ടത്തിലാണ്.