gnn24x7

സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തന്റെ മരണം; ദുരൂഹുതയുണ്ടെന്ന് ആരോപണം

0
182
gnn24x7

റിയാദ്: സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകന്‍ സലെ അല്‍ ഷെഹി മരിച്ചതിനു പിന്നാലെ ഇദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സൗദിയിലെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്. ജൂലൈ 19 നാണ് സലെ അല്‍ ഷെഹി മരിച്ചത്. മെയ് മാസത്തില്‍ ആണ് ഇദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്.

സൗദി മോണിറ്ററിംഗ് ഗ്രൂപ്പ് പ്രിസണ്‍സ് ഓഫ് കോണ്‍സൈകന്‍സ് ഞായറാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയില്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ആരോഗ്യ സ്ഥിതി മോശമായാണ് മരണം എന്നാണ് പറയുന്നത്.

സൗദിയിലെ പത്രമായ അല്‍ വതാനിലെ കോളമിസ്റ്റായിരുന്നു ഷെഹി. സര്‍ക്കാരിന്റെ അഴിമതി, കുടിയേറ്റ തൊഴിലാളികളോടുള്ള സമീപനം എന്നിവയ്‌ക്കെതിരെ ഇദ്ദേഹം വിമര്‍ശനമുന്നയിക്കാറുണ്ടായിരുന്നു.

2018 ഫെബ്രുവരിയില്‍ രാജ കോടതിയെ അപമാനിച്ചു എന്നാരോപിച്ച് ഈ മാധ്യമപ്രവര്‍ത്തകനെ അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചതായിരുന്നു. മെയില്‍ ഇദ്ദേഹത്തെ നേരത്തെ വിട്ടയക്കാനുണ്ടായ കാരണത്തിലും അവ്യക്തതതയുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചില തടവുകാരെ സൗദി വിട്ടയക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രധാന്യമുള്ള തടവുകാരെവിട്ടയക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ട്.

ഷെഹി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതാണെന്നാണ് മനുഷ്യാവകാശ സംഘടനയായ ALQST ട്വീറ്റ് ചെയ്തിരിക്കുന്നത്. ഷെയഹിയെ തടവിലാക്കിയതില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖോേഗ്ജി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേ വര്‍ഷം അവസാനം തന്നെയാണ് ഖഷോഗ്ജി ഇസ്താബൂളില്‍ വെച്ച് കൊല്ലപ്പെടുന്നത്.വാഷിംഗ്ടണ്‍ പോസ്റ്റിനായുള്ള തന്റെ അവസാന കോളത്തില്‍ ഒരു പ്രിയസുഹൃത്ത് എന്നാണ് ഷെഹിയെ ഖഷോഗ്ജി വിശേഷിപ്പിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here