അബുദാബി: രാത്രി 12 മണി മുതൽ രാവിലെ അഞ്ചുവരെ അണുനശീകരണം നടത്തുന്ന അനുമതിയില്ലാതെ അണുനശീകരണ സമയത്ത് പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്.
അത്യാവശ്യമെങ്കിൽ മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാനല്ലാതെ ഈ സമയത്ത് പുറത്തിറങ്ങാൻ പാടില്ല.
അബുദാബി പോലീസ് വെബ്‌സൈറ്റിലോ www.adpolice.gov.ae മൊബൈൽ ആപ്പിലോ പെർമിറ്റിനായി അപേക്ഷിക്കാം. അപേക്ഷകന്റെ പേര്, മൊബൈൽ നമ്പർ, വാഹനത്തിന്റെ നമ്പർപ്ലേറ്റ് വിവരങ്ങൾ എന്നിവയാണ് ഇതിന് ആവശ്യം. പുറത്തിറങ്ങുന്നതിന്റെ വ്യക്തമായ കാരണവും ഇതോടൊപ്പം അറിയിക്കണം. ഉടൻതന്നെ യാത്രാ പെർമിറ്റ് ലഭിക്കുന്നതാണ്. യാത്രയുടെകാരണം വ്യക്തമാക്കുന്ന കോളത്തിൽ ‘മറ്റു കാരണങ്ങൾ’ എന്ന് അടയാളപ്പെടുത്തുന്നവർക്ക് യാത്രാനുമതി ലഭിക്കുന്നത് വൈകും.






































