gnn24x7

ഇന്ത്യക്കാർക്ക് ഇന്നുമുതൽ യുഎഇയിലേക്ക് മടങ്ങാം; നിബന്ധനകളും അപേക്ഷിക്കേണ്ട വിധവും ഇങ്ങനെ…

0
783
gnn24x7

ദുബായ്: യുഎഇയിൽ നിന്നു കോവിഡ് വാക്സീനെടുത്തതും, താമസവീസയുള്ളവരുമായ ഇന്ത്യക്കാർ ഇന്നുമുതൽ മടക്കയാത്ര ആരംഭിക്കും. രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു നിലവിൽ യാത്രാനുമതി. ഇവരും വാക്സീൻ എടുക്കാതെ യാത്ര അനുവദിക്കുന്ന വിഭാഗത്തിൽപെട്ടവരും നിശ്ചിത പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുമതി തേടണമെന്ന് നിർബന്ധമാണ്.

ദുബായ് വീസക്കാരെല്ലാം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) https://smart.gdrfad.gov.ae/homepage.aspx എന്ന സൈറ്റിലാണ്, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ടത്. മറ്റ് എമിറേറ്റുകളിലെ വീസക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ഐസിഎ) https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals വെബ്സൈറ്റിൽ അപേക്ഷ നൽകണം.

48 മണിക്കൂർ സമയപരിധിയിലെ ആർടിപിസിആർ കോവിഡ് നെഗറ്റീവ് പരിശോധനാഫലമാണു സമർപ്പിക്കേണ്ടത്. നാട്ടിലെ വിമാനത്താവളത്തിൽ യാത്രയ്ക്കു മുൻപു റാപ്പിഡ് പരിശോധന നടത്തും. യുഎഇയിൽ എത്തുമ്പോൾ വീണ്ടും ആർടിപിസിആർ പരിശോധനയുണ്ട്. തുടർന്ന്, ട്രാക്കിങ് വാച്ച് ധരിച്ച് 10 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണം. ഇതിനിടെ 4, 8 ദിവസങ്ങളിൽ പിന്നെയും പിസിആർ ടെസ്റ്റ് നടത്തണം.

യാത്രയ്ക്ക് 48 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർ പിന്നീട് വളരെ കരുതലോടെ വേണം മറ്റുള്ളവരുമായി ഇടപെടാനെന്നും അല്ലെങ്കിൽ റാപ്പിഡ് പരിശോധനയിൽ പോസിറ്റീവ് ആകാനും യാത്ര മുടങ്ങാനും ഇടയുണ്ടെന്നാണ് വിദഗ്ദ്ധ നിർദേശ൦.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here