gnn24x7

യുഎഇയിൽ താപനിലയിൽ മാറ്റം, പൊടിക്കാറ്റ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

0
122
gnn24x7

താപനിലയിൽ മാറ്റംSHAREസംഭവിക്കുന്നതിന്റെ തുടക്കമെന്നോണം യുഎഇയിൽ പൊടിപടലങ്ങളടങ്ങിയ കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലപ്പോൾ മൂടിയ അന്തരീക്ഷവും പ്രതീക്ഷിക്കുന്നു.

അബുദാബി, ഫുജൈറ പോലുള്ള ചില കിഴക്കൻ പ്രദേശങ്ങളിൽ കടലിലും പടിഞ്ഞാറൻ ദ്വീപുകളിലും നേരിയ മഴ പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 10-20 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കരുതുന്നത്. ചിലപ്പോൾ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗത്തിൽ എത്താം. കാറ്റു മൂലം വായുവിൽ പൊടിപടലങ്ങൾ ഉണ്ടായേക്കാം.

പൊടിക്കാറ്റ് കാഴ്ചയ്ക്ക്തടസ്സമാകുമെന്നതിനാൽവാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണം. അലർജിയുള്ളവർപുറത്തിറങ്ങുമ്പോൾ മുൻകരുതൽഎടുക്കുകയും വേണം. ശരാശരി ഉയർന്നതാപനില 20 മുതൽ 30 ഡിഗ്രിസെൽഷ്യസ് വരെയും പരമാവധിതാപനില 35 ഡിഗ്രി സെൽഷ്യസ്വരെയും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.ദുബായിൽ ഇപ്പോൾ 23 ഡിഗ്രിതാപനില. കടൽ ചിലനേരങ്ങളിൽ നേരിയ രീതിയിൽപ്രക്ഷുബ്ധമായിരിക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here